Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Screen

വാർധക്യത്തിന്‍റെ നോവ് വെള്ളിത്തിരയിൽ പകർത്തിയ കഥാകാരി സജിനി പവിത്രൻ അന്തരിച്ചു

ചെ​​​ങ്ങ​​​ന്നൂ​​​ർ: പ്ര​​ശ​​സ്ത എ​​ഴു​​ത്തു​​കാ​​രി​​യും അ​​ധ‍്യാ​​പി​​ക​​യു​​മാ​​യ സ​​ജി​​നി പ​​വി​​ത്ര​​ൻ (84) അ​​ന്ത​​രി​​ച്ചു. സം​​സ്കാ​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ. മ​​​ക്ക​​​ളു​​​ടെ​​​യും കൊ​​​ച്ചു​​​മ​​​ക്ക​​​ളു​​​ടെ​​​യും സു​​​ഖ​​​ത്തി​​​നാ​​​യി എ​​​ല്ലാ സു​​​ഖ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ള്ള ത​​​റ​​​വാ​​​ട് ഉ​​​പേ​​​ക്ഷി​​​ച്ച് ശ​​​ര​​​ണാ​​​ല​​​യ​​​ത്തി​​​ലെ​​​ത്തി​​​യ അ​​​മ്മ​​​യു​​​ടെ​​​യും ത​​​റ​​​വാ​​​ടി​​​ന്‍റെ​​​യും ക​​​ഥ പ​​​റ​​​ഞ്ഞ ‘തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ല്ല ദി​​​വ​​​സം’ എ​​ന്ന പ​​​ത്മ​​​രാ​​​ജ​​​ൻ സി​​നി​​മ​​യു​​ടെ ര​​ച​​ന നി​​ർ​​വ​​ഹി​​ച്ച​​ത് സ​​​ജി​​​നി പ​​​വി​​​ത്ര​​നാ​​യി​​​രു​​​ന്നു.

കീ​​​ഴ്ച്ചേ​​​രി​​​മേ​​​ൽ സ​​​ന്ധ്യ​​​യി​​​ൽ പി.​​​സി. സ​​​രോ​​​ജി​​​നി അ​​​മ്മ എ​​​ന്ന സ​​​ജി​​​നി പ​​​വി​​​ത്ര​​​ൻ അ​​​ധ്യാ​​​പി​​​ക​​​യാ​​​യും എ​​​ഴു​​​ത്തു​​​കാ​​​രി​​​യാ​​​യും എ​​​ട്ടു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​ക്കാ​​​ലം ത​​​ന്‍റെ ക​​​ർ​​​മ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.

1983ൽ ‘തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ല്ല ദി​​​വ​​​സം’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന് ക​​​ഥ​​​യെ​​​ഴു​​​തു​​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ചി​​​ത​​​മാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന കാ​​​ല​​​ത്തെ മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ട എ​​​ഴു​​​ത്തു​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. മൂ​​​ന്ന് സി​​​നി​​​മ​​​ക​​​ൾ​​​ക്ക് ക​​​ഥ​​​യൊ​​​രു​​​ക്കി​​​യെ​​​ങ്കി​​​ലും സ​​​ജി​​​നി​​​യു​​​ടെ ലോ​​​കം സി​​​നി​​​മ​​​യി​​​ൽ മാ​​​ത്രം ഒ​​​തു​​​ങ്ങി​​​നി​​​ന്നി​​​ല്ല. റേ​​​ഡി​​​യോ നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം.

ക​​​ഥ, ക​​​വി​​​ത, നോ​​​വ​​​ൽ എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം നി​​​റ​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​മ്പോ​​​ഴാ​​​ണ് 1982ൽ ​​​ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ൽ നാ​​​ട​​​കം അ​​​വ​​​തി​​​രി​​​പ്പി​​​ക്കാ​​​ൻ ക്ഷ​​​ണം ല​​​ഭി​​​ച്ച​​​ത്.

ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ലും റേ​​​ഡി​​​യോ നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലും അ​​​വ​​​ർ നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു. മൃ​​​ച്ഛ​​​ഘ​​​ടി​​​കം, ഈ​​​ഡി​​​പ്പ​​​സ്, ഹാം​​​ലെ​​​റ്റ്, ഒ​​​ഥ ല്ലോ, ​​​മാ​​​ള​​​വി​​​കാ​​​ഗ്നി​​​മി​​​ത്രം, സാ​​​ഗ​​​ര​​​ക​​​ന്യ​​​ക എ​​​ന്നീ ക്ലാ​​​സി​​​ക് നാ​​​ട​​​ക​​​ങ്ങ​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

​ബാ​​​ല​​​സാ​​​ഹി​​​ത്യ​​​ത്തി​​​ലും വി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലും അ​​​വ​​​ർ നേ​​​ടി​​​യ നേ​​​ട്ട​​​ങ്ങ​​​ൾ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത​​​താ​​​ണ്. 1991ൽ ​​​ബാ​​​ല​​​സാ​​​ഹി​​​ത്യ​​​ത്തി​​​നു​​​ള്ള സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്ക് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് നേ​​​ടി. 1997ൽ ​​​പു​​​ന​​​രാ​​​ഖ്യാ​​​ന​​​ത്തി​​​നു​​​ള്ള സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡും ക​​​ര​​​സ്ഥ​​​മാ​​​ക്കി. നാ​​​ട​​​ക​​​ത്തി​​​നു​​​ള്ള കെ​​​ൽ​​​ട്രോ​​​ൺ റി​​​ക്രി​​​യേ​​​ഷ​​​ൻ ക്ല​​​ബ് അ​​​വാ​​​ർ​​​ഡ്, ഗ​​​ൾ​​​ഫ് വോ​​​യി​​​സ് മാ​​​സി​​​ക​​​യു​​​ടെ ഉ​​​റൂ​​​ബ് അ​​​വാ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​ജി​​​നി പ​​​വി​​​ത്ര​​​നെ തേ​​​ടി​​​യെ​​​ത്തി​​​യ​​​ട്ടു​​​ണ്ട്.

1942 ജ​​​നു​​​വ​​​രി ര​​​ണ്ടി​​​ന് കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ പൊ​​​ന്‍കു​​​ന്ന​​​ത്താ​​​യി​​​രു​​​ന്നു ജ​​​ന​​​നം. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ന്‍ കോ​​​ള​​​ജി​​​ൽനി​​​ന്ന് ബി​​​എ​​​സ്‌​​സി​​യും മാ​​​വി​​​ലേ​​​ക്ക​​​ര പീ​​​റ്റ് മെ​​​മ്മോ​​​റി​​​യ​​​ല്‍ ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ൽ​​നി​​​ന്ന് ബി​​​എ​​​ഡും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​യ സോ​​ര​​ജി​​നി 32 വ​​​ർ​​​ഷം അ​​ധ‍്യാ​​പി​​ക​​യാ​​യി​​രു​​ന്നു.

ചെ​​​ങ്ങ​​​ന്നൂ​​​ർ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്. 84-ാം വ​​​യ​​​സി​​​ലും സ​​​ർ​​​ഗ​​​ര​​​ച​​​ന​​​ക​​​ൾ തു​​​ട​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്നു. ‘ദ​​​ക്ഷി​​​ണാ​​​യ​​​നം’ എ​​​ന്ന തി​​​ര​​​ക്ക​​​ഥ സി​​​നി​​​മ​​​യാ​​​ക​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹം ബാ​​​ക്കി​​​യാ​​​ക്കി​​​യാ​​​ണ് അ​​​വ​​​ർ മ​​​ട​​​ങ്ങു​​​ന്ന​​​ത്.

​​ആ​​​ലാ ഗ​​​വ. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ റി​​​ട്ട. പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ​​​രേ​​​ത​​​നാ​​​യ എ​​​ൻ.​​​കെ. പ​​​വി​​​ത്ര​​​നാ​​​ണ് ഭ​​​ർ​​​ത്താ​​​വ്. മ​​​ക്ക​​ൾ: ബൈ​​​ജു പ​​​വി​​​ത്ര​​ൻ, ഡോ. ​​​ല​​​ക്ഷ്മി​. മ​​​രു​​​മ​​​ക്ക​​​ൾ: പ​​​രേ​​​ത​​​നാ​​​യ ഡോ. ​​​എ.​​പി. ​ശ്രീ​​​കു​​​മാ​​ർ, എ​​​ൻ.​​​പി. മി​​​നു​.

Latest News

Corehub Up